പോള്‍വാട്ട് ഇതിഹാസം യെലെന ഇസിന്‍ബയേവ വിടവാങ്ങുന്നു

PRO
PRO
2004ലെ ഏതന്‍സ് ഒളിമ്പിക്സിലും 2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിലും സ്വര്‍ണം നേടിയിരുന്ന ഇസിന് 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലമേ ലഭിച്ചിരുന്നുള്ളൂ. 2005ല്‍ ഹെല്‍സിങ്കിയിലും 2007ല്‍ ഒസാക്കയിലും നടന്ന ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഇസിനായിരുന്നു ചാമ്പ്യന്‍. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇസിന് മെഡലുകളൊന്നും നേടാനായില്ല. ഒന്‍പത് തവണ ലോകത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലെ എതിരില്ലാത്ത ചാമ്പ്യനായിരുന്നു ഇസിന്‍. ഇന്റ്‌ര്‍ നാഷണല്‍ അസോസിയേഷന്‍ ഒഫ് അത്‌ലറ്റിക് ഫെഡറേഷന്റെ 2007ലെയും 2009ലെയും ഗോള്‍ഡന്‍ ലീഗ് സീരീസുകളിലായി ജാക്പോട്ട് വിന്നറും ഇസിനായിരുന്നു. വനിതാ പോള്‍വാട്ടിള്‍ അഞ്ച് മീറ്റര്‍ ഉയരം താണ്ടിയ ആദ്യ വനിതയെന്ന റെക്കാഡ് 2004, 2005, 2008 വര്‍ഷങ്ങളിലെ ഇന്റ്‌ര്‍നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്റെ മികച്ച വനിതാതാരം 2007, 2009 വര്‍ഷങ്ങളിലെ മികച്ച വനിതാ താരത്തിനുള്ള ലോറസ് സ്പോര്‍ട്സ് അവാര്‍ഡ് 2009ലെ ഫ്രാന്‍സ് ഒഫ് ആസ്ട്രിയാസ് അവാര്‍ഡ് തുടങ്ങി ഇസിന് ലഭിച്ച പുരസ്കാരങ്ങളും റിക്കോര്‍ഡുകളും എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. കൂടാതെ ജൂനിയര്‍, യൂത്ത്, സീനിയര്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞിട്ടുള്ള എട്ട് താരങ്ങളില്‍ ഒരാളാണ് ഇസിന്‍ബയേവ.

1982 ജൂണ്‍ 3-ന് റഷ്യയിലെ വോള്‍ഗോര്‍ഡിലായിരുന്നു യെലെന ഇസിന്‍ബയേവയുടെ ജനനം.

ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലുകള്‍
2003, 2005, 2007 (ഔട്ട് ഡോര്‍)
2003, 2004, 2006, 2008 (ഇന്‍ഡോര്‍).
ഒളിമ്പിക്സ് ഫൈനലുകള്‍ : 2004,2008.
പേഴ്സണള്‍ ബെസ്റ്റ് : 5.06 മീറ്റര്‍ (ലോക റെക്കാഡ്)
മോസ്കോ| WEBDUNIA|
ഔട്ട് ഡോര്‍ ബെസ്റ്റ് : 5.01 (യൂറോപ്യന്‍ റെക്കാഡ്, ഇന്‍ഡോര്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :