ആദ്യ ഇന്ത്യന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് അഭ്രപാളിയിലേക്ക്

ചെന്നൈ| WEBDUNIA| Last Modified വ്യാഴം, 9 മെയ് 2013 (17:26 IST)
PRO
ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ സ്വന്തമാക്കിയ ഗുസ്തിതാരം ജെ ഡി യാദവിന്‍റെ കഥ അഭ്രപാളികളിലേക്ക്.

1952ല്‍ ഫിന്‍ലാന്റില്‍ നടന്ന ഹെല്‍സിങ്കി ഒളിമ്പിക്സിലാണ് യാദവ് ഗുസ്തിയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. മറാത്തിയിലാണ് സിനിമ ഒരുങ്ങുന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ചന്ദ്രകാന്ത് ഷിന്‍ഡെയുടെതാണ് തിരക്കഥ.

മഹാരാഷ്ട്രയില്‍ 1984ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ഇദ്ദേഹം മരിച്ചു.സിനിമ - സീരിയല്‍ നടനായ സിദ്ധാര്‍ത്ഥ് യാദവിനെയാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഈ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയാത്തി അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ കണ്ടിരുന്നതായും എല്ലാ സഹായവും ചെയ്യാമെന്നേറ്റിട്ടുണ്ടെന്നും ഷിന്‍ഡെ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :