നൊവാക്‌ ദ്യോക്കോവിച്ചിന്‌ എടിപി ലോക ടൂര്‍സ്‌ കിരീടം

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 13 നവം‌ബര്‍ 2013 (14:08 IST)
PRO
ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ വീഴ്‌ത്തി നൊവാക്‌ ദ്യോക്കോവിച്ചിന്‌ എടിപി ലോക ടൂര്‍സ്‌ കിരീടം. ലണ്ടനില്‍ നടന്ന ഫൈനലില്‍ നദാലിനെ 6-3 6-4 എന്ന സ്‌കോറില്‍ കീഴടക്കിയാണ്‌ ഈ നേട്ടം.

വെള്ളിയാഴ്‌ച മുതല്‍ നടക്കുന്ന ഡേവിസ്‌ കപ്പില്‍ പങ്കെടുക്കാനായി ദ്യോക്കോവിച്ച്‌ ബെല്‍ഗ്രേഡിലേക്കു പോകും.

ദ്യോക്കോവിച്ചിനോട്‌ അഞ്ചുതവണ ഏറ്റുമുട്ടിയപ്പോഴും ജയം നദാലിനൊപ്പമായിരുന്നെങ്കിലും അവസാനം ദ്യോക്കോവിച്ച് കളം പിടിച്ചടക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :