വേദന ഇപ്പോഴും അലട്ടുന്നുവെന്ന് റാഫേല്‍ നദാല്‍

ഷാങ്ഹായ്| WEBDUNIA|
PRO
പരുക്കിനെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് ഏഴുമാസത്തോളം പുറത്തു നിന്ന താന്‍ ഇപ്പോഴും വേദനയില്‍ നിന്ന് മുക്തനായിട്ടില്ലെന്ന് ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം റാഫേല്‍ നദാല്‍.

വേദന പൂര്‍ണമായി മാറാതെയാണ് താന്‍ തിരിച്ചുവന്നത്. ഇപ്പോഴും ഓരോ മത്സരം കഴിയുമ്പോഴും ഇടതുകാല്‍ മുട്ടിന് കടുത്ത വേദനയാണ് - ഷാങ്ഹായി മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ നദാല്‍ മാദ്ധ്യമ പ്രര്‍ത്തകരോടു പറഞ്ഞു.

തിരിച്ചുവരവില്‍ ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും ഉൾപ്പെടെ 13 കിരീടങ്ങള്‍ നേടിയ നദാല്‍ രണ്ടുകൊല്ലം മുമ്പ് നഷ്ടമായ ഒന്നാം റാങ്കും തിരിച്ചുപിടിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :