നെഹ്രുകപ്പ്: ഫൈനല്‍ ഉറപ്പാക്കി കാമറൂണും ഇന്ത്യയും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അവസാന ലീഗ് മത്സരം കളിക്കും മുമ്പേ ഇന്ത്യയും കാമറൂണും നെഹ്റുകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ ഉറപ്പാക്കി. ബുധനാഴ്ച നടന്ന മത്സരത്തില്‍ കാമറൂണ്‍ 3 -1ന് മാലദ്വീപിനെ തോല്‍പിച്ചതോടെയാണ് ആഫ്രിക്കക്കാര്‍ക്കൊപ്പം ഇന്ത്യക്കും ഫൈനല്‍ പ്രവേശം സാധ്യമായത്. അഞ്ചുടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ മൂന്നുകളികളിലായി ഇന്ത്യക്കും കാമറൂണിനും ഏഴുപോയന്റ് വീതമാണുള്ളത്. മൂന്നുകളികളില്‍ ഓരോ പോയന്റുള്ള സിറിയയും നേപ്പാളും നാലുമത്സരവും കളിച്ച മാലദ്വീപ് ആറുപോയന്റുമായും ഫൈനല്‍ കാണാതെ പുറത്തായി.

ഞായറാഴ്ചയാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അവസാനവട്ട പോരാട്ടം. ആദ്യകളികളില്‍ സിറിയയെയും മാലദ്വീപിനെയും തോല്‍പിച്ച ഇന്ത്യയെ താരതമ്യേന ദുര്‍ബലരായ നേപ്പാള്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയിരുന്നു.ഇത് ഇന്ത്യക്ക് അന്തിമ പോരാട്ടം വിഷമകരമാകുമെന്ന സൂചനയാണ് നല്‍കിയത്.

കാമറൂണിന്റെ ഫിസിക്കല്‍ ഗെയിമിനെ ഏതുവിധം മറിക്കുമെന്ന പാഠമാകും വെള്ളിയാഴ്ച നടക്കുന്ന അവസാന ലീഗ് മത്സരം ഇന്ത്യക്ക് നല്‍കുക. ബെയ്ജിങ് ഒളിമ്പിക്സില്‍ കളിച്ച ക്യാപ്റ്റന്‍ ബെബെയും എബാംഗ ബെര്‍ട്ടിനും പരിചയസമ്പന്നനായ കിംഗുവേ എംപാന്‍ഡോയും ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. എംപാന്‍ഡോ മാലദ്വീപിനെതിരെ രണ്ടുഗോള്‍ നേടിയിരുന്നു. സുനില്‍ ചേത്രിയുടെ നേതൃത്വത്തിലുള്ള ടീമിലനെ ഡച്ച് കോച്ച് വിം കോവര്‍മാന്‍സിനെ പരീക്ഷണം ചില ഘട്ടങ്ങളില്‍ തുണയ്ക്കുയും കൈവിടുകയും ചെയ്തു. വിം കോവെര്‍മാന്റെ പൊസിഷന്‍ ഗെയിമും കാമറൂണിന്റെ ഫിസിക്കല്‍ ഗെയിമും തമ്മിലുള്ള മത്സരമാവും വരും ദിവസങ്ങളില്‍ കാണുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :