ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഫൈനലിന് യോഗ്യതയ്ക്കായി ഇന്ന് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും സെവാഗിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും നേര്‍ക്കുനേര്‍. ഇന്ന് രാത്രി എട്ട് മുതലാണ് മത്സരം.
ഇത്തവണത്തെ ഏറ്റവും മികച്ച ടീം എന്ന വിശേഷണവുമായാണ് ഡല്‍ഹി ചെന്നൈക്കെതിരെ മത്സരത്തിനിറങ്ങുന്നത്. പതിനാറ് മത്സരങ്ങളില്‍ പതിനൊന്നും ജയിച്ചായിരുന്നു ഡല്‍ഹി പ്ലേ ഓഫിന് എത്തിയത്. എന്നാല്‍ പ്ലേ ഓഫില്‍ കൊല്‍ക്കത്തയോട് പരാജയപ്പെടുകയും ചെയ്തു. ബാറ്റിംഗ് കരുത്തിലാണ് ഡല്‍ഹിയുടെ മുന്നേറ്റം. ബാറ്റിങ്ങിസേവാഗിനു പുറമേ, വാര്‍ണര്‍, ജയവര്‍ധനെ, ടെയ്‌ലര്‍, നമാന്‍ ഓജ എന്നിവര്‍ ഫോമിലാണ്.
അതേസമയം ആവശ്യസമയത്ത് ജയിക്കുക എന്ന പതിവ് ആവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ധോണിയുടെ ചെന്നൈ ഡല്‍ഹിക്ക് എതിരെ ഇറങ്ങുന്നത്. 16 മത്സരങ്ങളില്‍ എട്ടെണ്ണം മാത്രമാണ് ചെന്നൈ ജയിച്ചത്. എന്നാല്‍ എലിമിനേഷനില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ മികവ് കാട്ടി. ധോണി, സുബ്രഹ്‌മണ്യന്‍ ബദരിനാഥ്, ഹസി, സുരേഷ് റെയ്ന എന്നിവരാണ് ശ്രദ്ധേയ താരങ്ങള്‍.