മലേഷ്യന്‍ ഓപ്പണ്‍ സ്ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ ദീപിക പള്ളിക്കലും
ക്വാലലംപൂര്‍|
WEBDUNIA|
PTI
PTI
മലേഷ്യന്‍ ഓപ്പണ്‍ സ്ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ ദീപിക പള്ളിക്കല്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്ന് മൂവര്‍സംഘം. മലേഷ്യന്‍ ഓപ്പണ്‍ സ്ക്വാഷ് ചാംപ്യന്‍ഷിപ്പിപ്പ് ഇന്നുമുതലാണ് ആരംഭിക്കുന്നത്. ദീപിക പള്ളിക്കലിനെ കൂടാതെ സൗരവ് ഘോഷാലും ജോഷ്ന ചിന്നപ്പയുമാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.
ഏറെ നാളുകളായി കളത്തില്‍ നിന്ന് വിട്ട് നിന്നിരുന്ന ദീപികയുട്ര് തിരിച്ച് വരവ് കൂടിയാണിത്. ഏറെ നീണ്ട ഓഫ് സീസണുശേഷം മികവിലേക്കെത്താനുള്ള വേദിയായാണ് ഈ ടൂര്‍ണമെന്റിനെ കാണുന്നതെന്നാണ് ദീപിക പള്ളിക്കല്‍ പറഞ്ഞത്.
1975ല്‍ തുടങ്ങിയ മലേഷ്യന്‍ ഓപ്പണ്‍ ഏറെ പെരുമയുള്ള ടൂര്‍ണമെന്റാണ്. 50,000 യുഎസ് ഡോളറാണ് സമ്മാനത്തുക. ഇന്ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് പതിനഞ്ചാം തീയതിയാണ് അവസാനിക്കുന്നത്.