ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പ്രജുഷയ്ക്ക് ഇരട്ട സ്വര്‍ണനേട്ടം

റാഞ്ചി| WEBDUNIA|
PTI
PTI
ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എം എ പ്രജുഷയ്ക്ക് ഇരട്ട സ്വര്‍ണനേട്ടം. വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ റെയില്‍വെയെ പ്രതിനിധീകരിച്ച പ്രജുഷ 12.91 മീറ്റര്‍ ദൂരം ചാടിയാ‍ണ് ഒന്നാമതെത്തിയത്. നേരത്തെ ലോംഗ്ജം‌പിലും പ്രജുഷ സ്വര്‍ണം നേടിയിരുന്നു.

പുരുഷന്മാരുടെ ഹൈജമ്പിലും മലയാളി താരത്തിനാണ് സ്വര്‍ണം. സര്‍വീസസിന്റെ ജിതിന്‍ സി തോമസ് 2.11 മീറ്ററാണ് ചാടിയാണ് സ്വര്‍ണം നേടിയത്.ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം നാള്‍ റെയില്‍വേസും സര്‍വീസസ്സും ഒ.എന്‍.ജി.സി.യും മൂന്നു സ്വര്‍ണം വീതം നേടി.

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 193 പോയന്റുമായി റെയില്‍വേസ് ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള സര്‍വീസസ്സിന് 91 പോയന്റും മൂന്നാമതുള്ള ഒഎന്‍ജിസിയ്ക്ക് 84-ഉം പോയന്റുകളാണുള്ളത്. കേരളം പതിനൊന്നാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :