സീമ അന്റില്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയുടെ ഡിസ്‌കസ് ത്രോ താരം സീമ അന്റില്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 62.60 മീറ്റര്‍ എറിഞ്ഞ സീമ എ ക്വാളിഫൈയിംഗ്സ്റ്റാന്‍ഡേഡ് സ്വന്തമാക്കുകയായിരുന്നു.

ഒളിമ്പിക് യോഗ്യതാ മാര്‍ക്ക് താണ്ടിയതോടെ സീമ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. 64.84 മീറ്ററാണ് സീമയുടെ പേരിലുള്ള ദേശീയ റെക്കോര്‍ഡ്.

ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് സീമ അന്റില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :