നദാല്‍ തന്നെ രാജാവ്; മികവിന് രണ്ടാം റാങ്ക്

സിന്‍സിനാറ്റി| WEBDUNIA|
PRO
PRO
ഹാര്‍ഡ്‌കോര്‍ട്ടിലെ പ്രതലത്തിലെ പോരാട്ടത്തില്‍ റാഫേല്‍ നദാല്‍ തന്നെയാണ് രാജാവെന്ന് തെളിയിച്ചു. യുഎസ് ഓപ്പണ് മുന്നോടിയായുള്ള സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നദാല്‍ കിരീടം സ്വന്തമാക്കി. ഇതോടെ ലോകറാങ്കിങ്ങില്‍ ബ്രിട്ടന്റെ ആന്‍ഡി മറേയെ പിന്തള്ളി സ്പാനിഷ്‌താരം രണ്ടാം സ്ഥാനത്തെത്തി. യോഗ്യതാ മത്സരം കളിച്ചെത്തിയ അമേരിക്കയുടെ ജോണ്‍ ഇസ്‌നെറെയാണ് ഫൈനലില്‍ നദാല്‍ കീഴടക്കിയത് (7-6), 7-6).

ഹാര്‍ഡ് കോര്‍ട്ടില്‍ 2013-ലെ തുടര്‍ച്ചയായ 15-ാം ജയമാണ്, നൊവാക് ദ്യോക്കോവിച്ചടക്കം ആദ്യ പത്തുറാങ്കിനുള്ളിലെ മൂന്ന് പ്രമുഖ താരങ്ങളെ അട്ടിമറിച്ചെത്തിയ ഇസ്‌നെര്‍ക്കെതിരെ സിന്‍സിനാറ്റിയില്‍ നദാല്‍ നേടിയത്. കഴിഞ്ഞ ആഴ്ച മോണ്‍ട്രിയലിലും കിരീടം കരസ്ഥമാക്കിയ നദാല്‍ കരിയറിലാദ്യമായി തുടര്‍ച്ചയായ രണ്ടാഴ്ചകളില്‍ രണ്ട് കിരീടമെന്ന നേട്ടത്തിനും ഉടമയായി. സീസണില്‍ ഇതുവരെ പങ്കെടുത്ത 12 ടൂര്‍ണമെന്റുകളില്‍ ഒമ്പതിലും ജയം നദാലിനൊപ്പം നിന്നു.

സിന്‍സിനാറ്റി ടൂര്‍ണമെന്റില്‍ ലോക ഒന്നാംനമ്പര്‍ അമേരിക്കയുടെ സെറീന വില്യംസിന്റെ കരിയറിലെ 55-ാം സിംഗിള്‍സ് കിരീടമെന്ന മോഹം തകര്‍ത്ത് ബെലാറസിന്റെ വിക്ടോറിയ അസാരെങ്ക കിരീടം ചൂടി (2-6, 6-2, 7-6).




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :