ദോക്ക്യോവിച്ച് ബെക്കറെ തന്റെ പ്രധാന കോച്ചായി നിയമിച്ചു

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 19 ഡിസം‌ബര്‍ 2013 (10:12 IST)
PRO
ഇതിഹാസ ടെന്നീസ് താരം ബോറിസ് ബെക്കറെ ലോക രണ്ടാം നമ്പര്‍താരം നൊവാക്ക് ദോക്ക്യോവിച്ച് പ്രധാന കോച്ചായി നിയമിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണോടെയാണ് ബോറിസ് ബെക്കര്‍ സെര്‍ബ് താരത്തിന്റെ കോച്ചായി ചുമതലയേറ്റെടുക്കുക.

ദോക്ക്യോവിച്ചിന്റെ നിലവിലെ കോച്ച് മരിയന്‍ വജ്ദ മറ്റൊരു കോച്ചായി ടീമില്‍ തന്നെ തുടരും. ആറ് തവണ ഗ്രാന്‍ഡ്‌സ്ലാം കിരീടം ബോറിസ് ബെക്കര്‍ നേടിയിട്ടുണ്ട്. ദ്യോക്കോവിച്ചും ആറുതവണയാണ് ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടിയത്.

കോച്ചായി നൊവാക്ക് തന്നെ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് കൂടുതല്‍ വിജയ നിമിഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ബോറിസ് ബെക്കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :