അടുത്തവര്‍ഷമാദ്യം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിടപറയുമെന്ന് പുരുഷ ഡബിള്‍സിലെ മുന്‍ ഒന്നാംനമ്പര്‍ താരം ഇന്ത്യയുടെ മഹേഷ് ഭൂപതി.
കരിയറില്‍ 12 ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയ ഭൂപതിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച തുടര്‍ച്ചയായ പുറത്താകലിനെത്തുടര്‍ന്ന് സജീവമായിരുന്നു.
ഇതിന് മറുപടിയായാണ് താമസിയാതെ വിരമിക്കുമെന്ന സൂചനയുമായി 39-കാരനായ ബാംഗ്ലൂര്‍ സ്വദേശിയെത്തിയത്.ഡാനിയേല്‍ നെസ്റ്ററിനൊപ്പമാണ് പുരുഷ ഡബിള്‍സില്‍ ഭുപതി കളത്തിലിറങ്ങിയിരുന്നത്.