തന്റെ കളി ഇനി കാണാനിരിക്കുന്നതേയുള്ളെന്ന് സെറീന വില്യംസ്

ഇസ്താംബുള്‍| WEBDUNIA| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (12:48 IST)
PRO
മികച്ച വിജയങ്ങള്‍ നേടിയ വര്‍ഷമാണെങ്കിലും തന്നെ സംബന്ധിച്ച് ഇനിയും വര്‍ഷങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്ന് സെറീന വില്യംസ്.ഡബ്‌ള്യൂ ടി എ ചാമ്പന്‍ഷിപ്പ് ടൈറ്റില്‍ നേടിയതിന് ശേഷമായിരുന്നു സെറീനയുടെ പ്രതികരണം.

2013 ല്‍ 78 വിജയവും വെറും 4 തോല്‍വിയുമായിരുന്നു സെറീനയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ ഏഴാമത്തെ ടൈറ്റിലുമാണ് താരം നേടുന്നത്. $12,385,572, എന്ന വലിയ തുകയാണ് സെറീനയ്ക്ക് പ്രൈസ് മണിയായി ലഭിച്ചത്.

ഡബ്‌ള്യൂ ടി എ ചാമ്പന്‍ഷിപ്പ് ടൈറ്റില്‍ നേടാനായതില്‍ ഏറെ സന്തോഷമുണ്ട്. എന്നാല്‍ ഇതാണ് ഏറ്റവും വലിയ വിജയമെന്ന് താന്‍ കരുതുന്നില്ല. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും താരം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :