ചെന്നൈ: ദേശീയ ഇന്ററസ്റ്റ് അത്‌ലറ്റിക്സ് മീറ്റില്‍ കേരളത്തിന്റെ ടിന്റു ലൂക്കയ്ക്ക് 800 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണം. 800 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ സജീഷ് ജോസഫിനാണ് സ്വര്‍ണം. പ്രസ്റ്റീജ് മത്സരമായ 400 മീറ്ററില്‍ കുഞ്ഞഹമ്മദും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിന്റോ മാത്യുവും സ്വര്‍ണം നേടി. അത്‌ലറ്റിക്സ് മീറ്റില്‍ 87.5 പോയിന്റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്. 77.5 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തുണ്ട്.