ഐപിഎല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍കിംഗ്സ് ടീം സിഇഒ ഗുരുനാഥ് മെയ്യപ്പന്റെ വസതിയില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. മെയ്യപ്പന്റെ ചെന്നൈയിലെ വസതിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ സൂപ്പര്‍കിംഗ്സ് ഉടമകളിലൊരാളാണെന്ന് തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തു. മൂന്ന് മൊബൈയില്‍ ഫോണുകളും മറ്റു രേഖകളും കണ്ടെടുത്തു.
എന്നാല്‍ ഫോണുകളില്‍ നിന്ന് സിം കാര്‍ഡുകള്‍ മാറ്റിയ നിലയിലാണ്. സിമ്മുകള്‍ കണ്ടെത്താനായി പരിശോധന തുടരുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയും മെയ്യപ്പന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. മുംബൈ പൊലീസിന്റെ ഏഴംഗ സംഘമാണ് ചെന്നൈയില്‍ എത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മെയ്യപ്പന്റെ ഭാര്യ രൂപയും അമ്മ ലളിതയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ഇന്നലെ മധുരയില്‍നിന്ന് മുംബൈയിലേക്ക് പോയതായാണ് വിവരം.
അതിനിടെ കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം വിന്ദു ധാരാസിംഗിനെ 31 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.