തന്റെ വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഷറപ്പോവ

WEBDUNIA|
PRO
നാലു തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ മരിയ തന്റെ കരിയറിലെ വിജയത്തിന്റെ കാരണങ്ങള്‍ പറയുന്നു. ഒരു സ്പോര്‍ട് മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഏറ്റവും പ്രശസ്തയായ വനിതാ കായിക താരമായ ഷറപ്പോവ മനസ്സ് തുറന്നത്.

കായിക ലോകത്തും ഒപ്പം ബിസിനസ് ലോകത്തും ഷറപ്പോവയെടുത്ത ബുദ്ധിപരമായ തീരുമാനങ്ങള്‍ ഷറപ്പോവയെ ഏറ്റവും പ്രശസ്തയും അതോടൊപ്പം സമ്പന്നയായ കായികതാരവുമാക്കി മാറ്റിയത്.

ടെന്നീസ് ആണ് തനിക്ക് എല്ലാം നേടിത്തന്നതെന്നും പക്ഷേ അതിലെ നേട്ടങ്ങള്‍ മറ്റുള്ള സന്ദര്‍ഭങ്ങളിലും ശരിയായി വിനിയോഗിക്കാന്‍ കഴിഞ്ഞെന്നും ഷറപ്പോവ പറയുന്നു.

നാലുവയസുള്ളപ്പോള്‍ മുതല്‍ താന്‍ ടെന്നീസ് കളിക്കാന്‍ തുടങ്ങിയതാണെന്നും ടെന്നിസ് കളിക്കാത്തതിനെപ്പറ്റിയും ഒന്നും നേടാന്‍ കഴിയാത്തതിനെപ്പറ്റിയും ആലോചിക്കാന്‍ കൂടി കഴിയുന്നില്ലെന്നും താരം പറയുന്നു.

താന്‍ ഭയങ്കര പരുക്കന്‍ ആണെന്നും അതാണ് തനിക്ക് നേട്ടങ്ങളുണ്ടാക്കിയതെന്നും താരം വിശ്വസിക്കുന്നു. താന്‍ അതി ശക്തയല്ലെന്നും തനിക്ക് അതി വേഗതയില്ലെന്നും പക്ഷേ താന്‍ കളിക്കളത്തില്‍ നടത്തുന്ന പരുക്കന്‍ പ്രകടനമാണ് തനിക്ക് അനേകം ടൈറ്റിലുകള്‍ നേടിത്തന്നതെന്നും ഷറപ്പോവ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :