യുഎസ് ഓപ്പണ്‍: സെറീന വില്യംസും നാ ലീയും ക്വാര്‍ട്ടര്‍ഫൈനലില്‍

ന്യുയോര്‍ക്ക്| WEBDUNIA|
PRO
PRO
യുഎസ് ഓപ്പണില്‍ സെറീന വില്യംസും നാ ലീയും ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരമായ സെറീന സ്ലോവാന്‍ സ്റ്റീഫന്‍സിനെയും ചൈനീസ് താരം നാ ലീ സെര്‍ബിയയുടെ യെലേന യാങ്കോവിച്ചിനെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ഫൈനലില്‍ എത്തിയത്.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ച്, മൂന്നാം സീഡും നിലവിലെ ചാമ്പ്യനുമായ ആന്‍ഡി മറെ, മുന്‍ ഒന്നാം നമ്പര്‍ താരം ലെയ്ട്ടണ്‍ ഹെവിറ്റ്, അഞ്ചാം സീഡ് തോമസ് ബെര്‍ഡിഷ്, സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്ക തുടങ്ങിയവര്‍ പ്രീക്വാര്‍ട്ടറിലെത്തി.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് സഖ്യം ക്വാര്‍ട്ടറിലെത്തി. പേസ്-റാഡെക് സ്റ്റെപനാക് സഖ്യം മൈക്കല്‍ ലോദ്ര-നിക്കോളാസ് മാഹൂ ജോഡിയെയാണ് തോല്പിച്ചത്.

സ്കോര്‍:

സെറീന- സ്ലോവാന്‍ സ്റ്റീഫന്‍സ്: 6-4, 6-1

നാ ലീ- യെലേന: 6-3, 6-0


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :