ടെവസിന്‍റെ സിറ്റി അരങ്ങേറ്റം വൈകും

ലണ്ടന്‍| WEBDUNIA| Last Modified വ്യാഴം, 23 ജൂലൈ 2009 (14:10 IST)
കാലിലെ ഉപ്പൂറ്റിക്ക് ഏറ്റ പരുക്ക് ഭേദമാവാത്തതിനാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ സൂപ്പര്‍താരം കാര്‍ളോസ് ടെവസിന്‍റെ അരങ്ങേറ്റം വൈകും. പരുക്ക് ഭേദമാവാത്തതിനെ തുടര്‍ന്ന് സിറ്റിയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ രണ്ട് സൌഹൃദ മത്സരങ്ങള്‍ ടെവസിന് നഷ്ടമായിരുന്നു.

വൊഡാകോം ചലഞ്ച് കപ്പില്‍ ഒര്‍ലാന്‍‌ഡോ പൈററ്റ്സ്-കൈസര്‍ ഷെഫ് മത്സരത്തിലെ വിജയികളെ നേരിടാനിറങ്ങുന്ന സിറ്റിക്ക് ടെവസിന്‍റെ അഭാവം കനത്ത നഷ്ടമായേക്കും. ടെവസിന്‍റെ കാലിലെ ഉപ്പൂറ്റിയ്ക്ക് ഏറ്റ പരുക്ക് ഭേദമാവാല്‍ അല്‍പ്പം കൂടി സമയമെടുക്കുമെന്നും അദ്ദേഹം ചെറിയ രീതിയില്‍ പരിശീലനം തുടങ്ങിയിട്ടേയുള്ളൂവെന്നും സിറ്റി മാനേജര്‍ മാര്‍ക് ഹ്യൂസ് പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 25 മില്യണ്‍ പൌണ്ടിനാണ് ടെവസ് സിറ്റിയിലെത്തിയത്. അഞ്ച് വര്‍ഷത്തെ കരാറിലാണ് ടെവസ് സിറ്റിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം അറബ് വ്യവസായിയായ ഷൈഖ് മന്‍സൂര്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വന്തമാക്കിറ്റ്യ ശേഷം ക്ലബ്ബിലെത്തിയ ഏറ്റവും വില കൂടിയ താ‍രമാണ് ടെവസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :