കുംബ്ലേയ്ക്ക് വീണ്ടും പരുക്ക്

PTIPTI
ഡല്‍ഹി ടെസ്റ്റില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയില്‍ പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫിറോസ് ഷാ കോട്ട്‌ലയില്‍ നടക്കുന്ന മത്സരത്തിന്‍റെ മുന്നാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷമാണ് കുംബ്ലേയ്ക്ക് പരുക്കേറ്റത്.

ഫീല്‍ഡ് ചെയ്യുന്നതിനിടയില്‍ ഇന്ത്യന്‍ നായകന്‍റെ കൈവിരലിന് മുറിവേറ്റതായാണ് റിപ്പോര്‍ട്ട്. ബാംഗ്ലൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വിക്കറ്റൊന്നും നേടാന്‍ കഴിയാതെ പോയ കുംബ്ലെ തോളിനേറ്റ പരുക്ക് കാരണം രണ്ടാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. തന്‍റെ ഭാഗ്യ ഗ്രൌണ്ടായ ഫിറോസ് ഷാ കോട്ട്‌ലയില്‍ ശക്തമായി തിരിച്ചു വരവിന് ഒരുങ്ങിമ്പോഴാണ് ഇന്ത്യന്‍ നായകന്‍ വീണ്ടും പരുക്കേറ്റത്.

ന്യൂഡല്‍ഹി| WEBDUNIA|
എക്കാലത്തും കോട്ട്ലയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള കുംബ്ലെ 1999ല്‍ പാകിസ്ഥാനെതിരെ ഇവിടെ നടന്ന ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ഇന്നിങ്ങ്‌സിലെ പത്ത് വിക്കറ്റുകളും വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :