തന്റെ അഭിമുഖം വളച്ചൊടിച്ചെന്ന് സുവാരസ്

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 25 മാര്‍ച്ച് 2013 (15:35 IST)
PRO
ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂള്‍ താന്‍ വിടുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് സുവാരസ്. അഭിമുഖത്തില്‍ താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണ് ലിവര്‍പൂള്‍ വിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് കാരണമെന്ന് സുവാരസ് പറഞ്ഞു.

ഉറൂഗ്വേന്‍ ഫുട്ബോള്‍ താരം സുവാരസ് ലിവര്‍പൂള്‍ വിടുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബയേണ്‍ മ്യൂണിക്ക്, യുവന്റസ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബുകള്‍ സുവാരസിന് വേണ്ടി രംഗത്തുണ്ടായിരുന്നു.

സുവാരസിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാകാമെന്നാണ് ലിവര്‍പൂള്‍ അധികൃതരും വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇതുവരെ 22 ഗോളുകളാണ് സുവാരസ് നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :