ലാംപാര്‍ഡ്‌ പോകുന്നു; അവിശ്വസനീയതയോടെ താരങ്ങള്‍

ലണ്ടന്‍| WEBDUNIA|
PRO
ഫ്രാങ്ക്‌ ലാംപാര്‍ഡ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ചെല്‍സി വിടുമെന്നത് വിശ്വസിക്കാനാകാതെ താരങ്ങള്‍. അടുത്ത സീസണില്‍ ലാംപാര്‍ഡുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നാണ്‌ മാനേജ്‌മെന്റിന്റെ തീരുമാനമെന്നതാണ് അദ്ദേഹത്തിന്റെ മാനേജര്‍.

ക്ലബ്‌ ലോകകപ്പിനായി ടീം ജപ്പാനിലെത്തിയപ്പോഴായിരുന്നു ഇക്കാര്യം ടീം മാനേജ്‌മെന്റ്‌ ലാംപാര്‍ഡുമായി സംസാരിച്ചത്‌. ലാംപാര്‍ഡുമായുള്ള കരാര്‍ പുതുക്കാന്‍ മാനേജ്‌മെന്റ്‌ താല്‍പര്യപ്പെടുന്നില്ലെന്ന്‌ മാനേജ്‌മെന്റ്‌ നയം വ്യക്‌തമാക്കി.

അടുത്ത സീസണില്‍ മുപ്പത്തിനാലുകാരനായ ലാംപാര്‍ഡിന്‌ 12 വര്‍ഷത്തെ ചെല്‍സിയുമായുള്ള കരാര്‍ അവസാനിപ്പിച്ച് പുതിയ ക്ലബ്‌ തേടേണ്ടിവരുമെന്നും ഉറപ്പുമായി.

ലാംപാര്‍ഡ്‌ ടീം വിടാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന വാര്‍ത്ത ടീമംഗങ്ങളില്‍ പലരും അവിശ്വസനീയതയോടെയാണ്‌ കേട്ടത്‌. ക്യാപ്‌റ്റന്‍ ജോണ്‍ ടെറിയടക്കമുള്ളവര്‍ വികാരഭരിതമായാണ്‌ വാര്‍ത്തയോടു പ്രതികരിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :