സിംബാബ്‌വെ പരമ്പരയിലെ ഇന്ത്യയുടെ അവസാന മത്സരം ഇന്ന്

ബുലവായോ| WEBDUNIA|
PRO
PRO
സിംബാബ്‌വെ പരമ്പരയിലെ ഇന്ത്യയുടെ അവസാന മത്സരം ഇന്ന്. മത്സരം ഇന്ന്‌ ഉച്ചയ്ക്ക്‌ 12.30 മുതല്‍ ടെന്‍ക്രിക്കറ്റില്‍ തല്‍സമയം കാണാം. സിംബാബ്‌വെയ്ക്കെതിരെ നാല്‌ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസത്തിലായിരിക്കും ഇന്നിറങ്ങുക.

ഈ മത്സരവും ജയിച്ച് പരമ്പര പൂര്‍ണമായും നേടാന്‍ ഇന്ത്യ ലക്ഷയ്മിടുമ്പോള്‍ ഒരു ആശ്വാസ വിജയത്തിനായിരിക്കും സിംബാബ്‌വെ ഇന്നിറങ്ങുക. പരമ്പര തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യ അഞ്ച് മത്സരങ്ങളും ജയിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്.

കളിയുടെ സമസ്‌തമേഖലകളിലും മേല്‍ക്കൈ കാട്ടിയ ടീം ഇന്ത്യയ്ക്ക്‌ ഒരു ഘട്ടത്തിലും അനുയോജ്യമായ എതിരാളികള്‍ ആയിരുന്നില്ല സിംബാബ്‌വെ. പരമ്പരയില്‍ ഒരു തവണയെങ്കിലും ജയിക്കാന്‍ സാധിച്ചാല്‍ അത് തന്നെ വലിയ കാര്യമെന്നായിരുന്നു സിംബാബ്‌വെ കോച്ച്‌ ആന്‍ഡി വാലറിന്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :