ഗുസ്തി: ഒളിമ്പിക്സ് കമ്മറ്റി കാലുവാരി മലര്‍ത്തിയടിച്ചത് ഇന്ത്യയെ

ലൗസാന്‍| WEBDUNIA| Last Modified ബുധന്‍, 13 ഫെബ്രുവരി 2013 (12:17 IST)
PRO
ഒളിമ്പിക് മത്സരങ്ങളില്‍ നിന്ന് ഗുസ്തി ഒഴിവാക്കാനുള്ള അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ തീരുമാനം ഇന്ത്യയുടെ കായികസ്വപ്നങ്ങളെ മലര്‍ത്തിയടിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനത്തിലെത്തിച്ചേര്‍ന്നത്.

26 ഇനങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ഗുസ്തി ഒഴിവാക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. ലണ്ടന്‍ ഒളിംപിക്‌സില്‍ ഫ്രീസ്റ്റൈല്‍, ഗ്രീക്കോ റോമന്‍ ഇനങ്ങളില്‍ പതിനെട്ട് സ്വര്‍ണങ്ങള്‍ക്കായി 344 താരങ്ങള്‍ മല്‍സരിച്ചിരുന്നു.

ഇറാന്‍, റഷ്യന്‍ റിപ്പബ്ലിക്കുകള്‍, ജപ്പാന്‍, ക്യൂബ തുടങ്ങിയവരാണ് ഗുസ്തിയിലെ അതികായര്‍‍. നാല് വീതം സ്വര്‍ണ മെഡലുകളാണ് ലണ്ടനില്‍ റഷ്യന്‍ റിപ്പബ്ലിക്കും ജപ്പാനും നേടിയത്. ബെയ്ജിംഗില്‍ 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വെങ്കലം നേടിയ സുശീല്‍ കുമാര്‍ ലണ്ടനിലും വെള്ളി സ്വന്തമാക്കിയിരുന്നു. 60 കിലോഗ്രാം വിഭാഗത്തില്‍ യോഗേശ്വര്‍ ദത്ത് വെങ്കലവും നേടി.

ജെ ഡി യാദവ് എന്ന് ഗുസ്തിക്കാരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യത്തിന് ഒളിംപിക് മെഡല്‍ സമ്മാനിച്ചിട്ടുമുണ്ട്. വലിയ പ്രതീക്ഷ നല്‍കിയിരുന്ന മല്‍സര ഇനവും വിടപറയുകയാണ്. ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ സാധ്യതയുള്ള മത്സരയിനമാണ് ഗുസ്തി. 2012 ഒളിംപിക്‌സില്‍ സുശീല്‍കുമാറിലൂടെ വെള്ളി നേടിയിരുന്നു. ഒളിംപിക്‌സ് ഗുസ്തിയില്‍ ഇതുവരെ നാല് മെഡലുകള്‍ ഇന്ത്യ നേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :