ഫുട്‌ബോളിന്റെ നാടായ ബ്രസീലില്‍ 2014 ലോകകപ്പിന് അരങ്ങൊരുങ്ങിക്കൊണ്ടിരിക്കേ, രാജ്യത്ത് വേശ്യാവൃത്തി നടത്തുന്നവരും തയ്യാറെടുക്കുകയാണ്. ലോക ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് 12 ബ്രസിലിയന്‍ നഗരങ്ങളാണ് വേദിയാകുന്നത്.
പല രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ മത്സരം കാണാന്‍ എത്തും. വേശ്യാവൃത്തി നിയമവിധേയമായ ബ്രസീല്‍ രാജ്യങ്ങള്‍ അനുദിനം പെരുകുന്ന ബാലവേശ്യാവൃത്തിയുടെ പ്രശ്നങ്ങളും നേരിടുകയാണ്.
ഫുട്ബോള്‍ മുന്നില്‍ കണ്ട് ലൈംഗികതൊഴിലാളികള്‍ക്കായി ഇംഗ്ലീഷ് ട്യൂഷന്‍- അടുത്ത പേജ്
WEBDUNIA|
ബ്രസീലിയന്‍ നിശകളൊല്‍ നിരത്തുകളിലുടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വഴിയരികില്‍ ഹതാശരായി വര്‍ണ്ണപകിട്ടുള്ള വസ്ത്രങ്ങളും ധരിച്ച് ഒഴുകിനടക്കുന്ന പെണ്‍കുട്ടികളെ കാണാം.
പലരുടെയും മുഖത്ത് വേദനയും വിഷമവും.തുച്ഛമായ പണത്തിനായി ശരീരം വില്‍ക്കുന്നവരാണിവര്‍. ഇവരുടെ മാതാപിതാക്കള്‍ തന്നെയാണ് ഇതിന് പ്രേരിപ്പിക്കുന്നത്.
ഫുട്ബോള്‍ മാമാങ്കത്തിന് ലോകം തയ്യാറെടുക്കുമ്പോള്‍ തെരുവില്‍ വില്‍ക്കപ്പെടുന്ന ഇവരെപ്പറ്റിയും ഓര്‍ക്കേണ്ടതുണ്ട്....