ഒളിമ്പിക്‌സ് ദീപശിഖ ഏഥന്‍സില്‍ നിന്ന് പ്രയാണം ആരംഭിച്ചു

ഏഥന്‍സ്| WEBDUNIA|
PRO
PRO
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനുള്ള ഒളിമ്പിക്‌സ് ദീപശിഖ ഏഥന്‍സില്‍ നിന്ന് പ്രയാണം ആരംഭിച്ചു. പരമ്പരാഗത ആചാരങ്ങളോടെയാണ് ദീപശിഖ പ്രയാണത്തിനുള്ള ചടങ്ങ് ആരംഭിച്ചത്. ഗ്രീക്ക് സ്‌കെയിംഗ് താരം ഇയോന്നിസ് ആന്റോണിയോയാണ് ദീപശിഖയ്ക്ക് തീ പകര്‍ന്നത്.

പുരാതന ഒളിമ്പ്യയിലെ ഹെറ ദേവാലയത്തില്‍ പരമ്പരാഗത വസ്ത്രമണിഞ്ഞ സ്ത്രീകളുടെ പ്രത്യേക നൃത്തത്തോടെയാണ് ദീപശിഖ തെളിയിക്കല്‍ ചടങ്ങ് ആരംഭിക്കുന്നത്. സൂര്യ കിരണങ്ങള്‍ പ്രതിഫലിപ്പിച്ചാണ് ദീപശിഖയ്ക്ക് തീ പകര്‍ന്നത്.

123 ദിവസം കൊണ്ട് 65,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ദീപശിഖ റഷ്യയിലെത്തും. വിവേചനങ്ങള്‍ക്കതീതമായി സൗഹാര്‍ദ്ദത്തിന്റെയും ആദരവിന്റെയും പ്രതീകമാണ് ഒളിമ്പിക്‌സ് ദീപശിഖയെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് വ്യക്തമാക്കി.

ഇത്തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും ഒളിമ്പിക്സ് ദീപം തെളിയുക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി ഏഴ് മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന ഒളിമ്പിക്‌സിന് വേദിയാകുന്നത് റഷ്യയിലെ സോചിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :