ചിരാഗ് ഇന്ന് ബഗാനെതിരെ

കൊച്ചി| WEBDUNIA|
ദേശീയ ഐ ലീഗ് ഫുട്ബോളില്‍ ഇന്ന് ചിരാഗ് യുണൈറ്റഡ് കേരള മോഹന്‍‌ബഗാനുമായി ഏറ്റുമുട്ടും. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട് ആറര മുതലാണ് മത്സരം.

തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ചിരാഗിന് ഇന്ന് ജയിച്ചേ തീരു എന്ന അവസ്ഥയിലാണ്. പൈലന്‍ ആരോസും എച്ച്‌ എ എല്ലും മാത്രമാണു ചിരാഗിനു പിന്നിലുള്ളത്‌. പോയന്റ് നിലയില്‍ താഴെയുള്ള എച്ച്‌ എ എല്‍ ബാഗ്ലൂരിനോടും ചിരാഗ് കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

പനിമൂലം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന പി കെ അനില്‍കുമാര്‍ ഇന്ന് ഒപ്പമുണ്ടാകുമെന്നത് ചിരാഗിന് ആശ്വാസം നല്‍കുന്നു.

അതേസമയം ചിരാഗിനേക്കാള്‍ ഏറെ മുന്നിലാണ് മോഹന്‍ ബഗാന്‍. 17 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുള്ള ബഗാന്‍ പട്ടികയില്‍ നാലാമതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :