ഐ ലീഗ്‌: ചിരാഗ്‌ വീണ്ടും തോറ്റു

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (20:47 IST)
ദേശീയ ഐ ലീഗ്‌ ഫുട്ബോളില്‍ ചിരാഗ് യുണൈറ്റഡിന് തോല്‍‌വി. മോഹന്‍ ബഗാനാണ്‌ ചിരാഗിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബഗാന്‍ വിജയിച്ചത്. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ഇതുവരെ 17 കളികളില്‍ നിന്നായി 11 പോയിന്‍റ് മാത്രമാണ്‌ ചിരാഗിനുള്ളത്. ഈ തോല്‍‌വിയോടെ ഐ ലീഗില്‍ ചിരാഗ് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായി.

പോയിന്‍റ് നിലയില്‍ താഴെയുള്ള എച്ച്‌ എ എല്‍ ബാഗ്ലൂരിനോടും ചിരാഗ് കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :