ലണ്ടന്‍ ഒളിംപിക്സിലെ നടത്ത മത്സരത്തിന് മലയാളി യോഗ്യത നേടി. മലപ്പുറം അരീക്കോട് സ്വദേശി കെ ടി ഇര്‍ഫാനാണ് 20 കിലോമീറ്റര്‍ നടത്തത്തില്‍ യോഗ്യത നേടിയത്.
നടത്തത്തില്‍ ഒളിംപിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമാണ് ഇര്ഫാന്. റഷ്യയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ എ-സ്റ്റാന്‍ഡേര്‍ഡ് യോഗ്യതയാണു ഇര്ഫാന് നേടിയത്.