ഐ ലീഗില്‍ നിന്ന് മുംബൈ ടൈഗേഴ്സ്‌ പുറത്ത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഐ ലീഗ് ഫുട്ബോള്‍ ടീമില്‍ നിന്ന് മുംബൈ ടൈഗേഴ്സ്‌ പുറത്തായി. ഇതോടെ, ഈ സീസണില്‍ ഐ ലീഗ്‌ ടീമുകളുടെ എണ്ണം 13 ആയി കുറഞ്ഞു. ഐ ലീഗ്‌ ടീമുകളുടെ എണ്ണം പതിന്നാലായിരുന്നു.

ഈമാസം ആരംഭിക്കുന്ന ഐ ലീഗ്‌ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന്‌ മുംബൈ ടൈഗേഴ്സ്‌, എഐഎഫ്‌എഫിനെ (അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍) അറിയിച്ചതിനെ തുടര്‍ന്നാണിത്.

മുംബൈ ടൈഗേഴ്സ്‌ രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കുമെന്ന് പ്രതീക്ഷയിലാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍.

ദുബായ്‌ ആസ്ഥാനമായ ഡോഡ്സാല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മുംബൈ ടൈഗേഴ്സ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :