ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 12 സ്വര്‍ണവുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത്

പഹാംഗ്| WEBDUNIA|
PRO
PRO
ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 12 സ്വര്‍ണവും 10 വെള്ളിയും 6 വെങ്കലവുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത്. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് കിരീടം മലേഷ്യയ്ക്ക് തന്നെയാണ്.

ഇന്ത്യ കിരീടം നേടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അവസാന ഇനമായ ആണ്‍കുട്ടികളുടെ 4 ഗുണം 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് കിരീടം മലേഷ്യക്ക് സ്വന്തമായി.

ഇന്ത്യയ്ക്കും മലേഷ്യയ്ക്കും 12 സ്വര്‍ണം വീതമാണ് ലഭിച്ചത്. മീറ്റിന്റെ അവസാന ദിനമായ ഇന്ന് മൂന്ന് സ്വര്‍ണമാണ് ഇന്ത്യ നേടിയത്.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം വി വി ജിഷയും ഹൈ ജംപില്‍ സപ്ന ബര്‍മനും ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ മരിയ റൊഷേല്‍ വെള്ളി നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :