എംഡി വത്സമ്മയുടെയും മേഴ്‌സിക്കുട്ടന്റെയും പരിശീലകന്‍ ദ്രോണാചാര്യ എകെ കുട്ടി അന്തരിച്ചു

പാലക്കാട്| WEBDUNIA|
PRO
PRO
എംഡി വത്സമ്മയുടെയും മേഴ്‌സിക്കുട്ടന്റെയും ഉള്‍പ്പടെയുള്ളവരുടെ അത്‌ലറ്റിക് പരിശീലകനായ ദ്രോണാചാര്യ എകെ കുട്ടി (75) അന്തരിച്ചു. പാലക്കാട് കല്ലേപുള്ളിയിലെ സ്വവസതിയില്‍ ഇന്ന് രാവിലെ 3.30-നായിരുന്നു എകെ കുട്ടിയുടെ അന്ത്യം.

ഏറെ നാളായി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു എംകെ കുട്ടി. ക്യാന്‍സര്‍ ബാധിതനായി ദുരിതം അനുഭവിക്കുകയായിരുന്ന കുട്ടിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 50000 രൂപ ചികിത്സ ധനസഹായം നല്‍കിയിരുന്നു.

അത്‌ലറ്റിക് പരിശീലകന്‍ ആകുന്നതിന് മുമ്പ് എയര്‍ ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന കുട്ടി. ഉദ്യോഗം രാജി വച്ച ശേഷമായിരുന്നു പാലക്കാട് മേഴ്‌സി കോളജില്‍ കായിക അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.

ഈ കാലയളവിലായിരുന്നു എംഡി വത്സമമ്മ, മേഴ്‌സികുട്ടന്‍ തുടങ്ങിയ പല പ്രമുഖ കായിക താരങ്ങളെയും കുട്ടി പരിശീലിപ്പിച്ചത്. കായിക മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് കേന്ദ്ര കായിക മന്ത്രാലയം എകെ കുട്ടിക്ക് ദ്രോണാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചത് 2010-ലായിരുന്നു.

സംസ്‌കാരം മുംബൈയിലുള്ള മകള്‍ കൂടി എത്തിയ ശേഷം തീരുമാനിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :