ഇറ്റാലിയന്‍ കപ്പ്‌: ലാസിയോയ്ക്ക് എതിരാളി റോമ

മിലാന്‍| WEBDUNIA|
PRO
അടുത്തമാസം 26ന് നടക്കുന്ന ഇറ്റാലിയന്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ലാസിയോയെ എ എസ്‌ നേരിടും. ഇന്‍റര്‍ മിലാനെ തകര്‍ത്താണ് റോമ ഫൈനല്‍ പ്രവേശം സാധ്യമാക്കിയത്. യുവന്‍റെസിനെ കീഴടക്കിയാണ് ലാസിയോ ഫൈനലിലെത്തിയത്.

ഇന്‍റര്‍ മിലാനെതിരെ സെമിയില്‍ രണ്ടു പാദങ്ങളിലും വിജയം നേടിയാണ് റോമ ഫൈനലിലെത്തിയത്. രണ്ടു പാദങ്ങളില്‍ നിന്നുമായി 5-3ന്‍റെ ജയമാണ് എ എസ് റോമ നേടിയത്.

യുവന്‍റസിനെ സെമിയില്‍ ഇരുപാദങ്ങളിലുമായി 2-1നാണ് ലാസിയോ കീഴടക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :