ഇന്ത്യന്‍ ഓപ്പണ്‍: സൈനയ്ക്ക് ഗംഭീരതുടക്കം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 25 ഏപ്രില്‍ 2013 (12:40 IST)
PRO
സ്വന്തം മണ്ണില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ ലോക രണ്ടാം നമ്പര്‍ താരം നെഹ് വാള്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിന്റെ രണ്ടാം റൗണ്ടിലെത്തി.

33 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ സീഡില്ലാത്ത ഇന്തോനേഷ്യന്‍ താരം ബെലാട്രിക്‌സ് മനുപതിയെയാണ് സൈന
പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-12, 21-15.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മത്സരത്തില്‍ സൈനയുടെ വിജയം. പി വി സിദ്ധുവും ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ചൈനയുടെ യാവോ സൂയെയാണ് താരം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് വിട്ടുകൊടുത്തെങ്കിലും പിന്നീടുള്ള 2 സെറ്റുകളില്‍ മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. സ്‌കോര്‍: 17-21, 21-18,21-14


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :