ഇന്ത്യന്‍ ഓപ്പണില്‍ ജയിക്കുകയെന്നത് അഭിമാനപ്രശ്നം: സൈന

ഹൈദരാബാദ്| WEBDUNIA|
PRO
വരാനിരിക്കുന്ന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ വിജയിക്കേണ്ടത് തന്റെ അഭിമാനപ്രശ്‌നമാണെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അഭിമാനതാരം നെഹ്‌വാള്‍. എന്നാല്‍ വിജയം അത്ര എളുപ്പമാവില്ലെന്നും സൈന പറയുന്നു.

18 രാജ്യങ്ങളില്‍ നിന്നായി 220 താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇവരുടെ ഇടയില്‍ പിടിച്ചുനില്‍ക്കുക അത്ര എളുപ്പമാവില്ലെന്നും സൈന പറയുന്നു.

‘എല്ലാ മത്സരങ്ങളും കടുപ്പമേറിയതാണ്. ഇവിടെ നടക്കാന്‍ പോകുന്നത് സൂപ്പര്‍ സീരീസാണ്. എല്ലാ മികച്ച താരങ്ങളും മാറ്റുരയ്ക്കും. എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ആഗ്രഹിക്കുന്നത്.’ സൈന പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :