ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് ജയം

ലണ്ടന്‍| JOYS JOY| Last Modified ഞായര്‍, 19 ഏപ്രില്‍ 2015 (12:48 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ചെല്‍സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചെല്‍സി പരാജയപ്പെടുത്തിയത്.
38ആം മിനിറ്റില്‍ ഓസ്കറിന്റെ പാസ്സില്‍ നിന്നും ഏദന്‍ ഹസാര്‍ഡ് ആണ് വിജയഗോള്‍ നേടിയത്.

ചെല്‍സിയുടെ ശക്തമായ പ്രതിരോധനിര മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എല്ലാ ശ്രമങ്ങളെയും വിഫലമാക്കി. ഈ ജയത്തോടെ മൂന്ന് പോയിന്റ് നേടിയ ചെല്‍സി 76 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ലീഗ് കിരീടം സ്വന്തമാക്കാന്‍ ചെല്‍സിയുടെ
മുമ്പില്‍ ഇനി ആറു മത്സരങ്ങള്‍ ആണ് അവശേഷിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ചെല്‍സിയുടെ പ്രമുഖ താരം ഡീഗോ കോസ്റ്റ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :