യുവേഫ ചാമ്പ്യന്‍സ് ലീഗ്; ചെല്‍സി പുറത്ത്

ലണ്ടന്‍| JOYS JOY| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (10:57 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ചെല്‍സി പുറത്തായി. ക്വാര്‍ട്ടര്‍ കാണാതെയാണ് ചെല്‍സിയുടെ ഈ പുറത്താകല്‍. ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രഡ്‌ജില്‍ ആയിരുന്നു പ്രി ക്വാര്‍ട്ടര്‍ മത്സരം.

പ്രി ക്വാര്‍ട്ടറില്‍ പി എസ് ജിയാണ് ചെല്‍സിയെ പുറത്തേക്ക് അയച്ചത്. ഇരു ടീമും രണ്ട് ഗോള്‍ നേടി. ഗാരി കാഹിലും ഈഡന്‍ ഹസാഡുമാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ഡേവിഡ് ലൂയീസും അധികസമയത്ത് തിയാഗോ സില്‍വയും നേടിയ ഗോളാണ് പി എസ് ജിയെ ക്വാര്‍ട്ടറിലെത്തിച്ചത്.

ബയേണ്‍ മ്യൂണിക് ആണ് ക്വാര്‍ട്ടറില്‍ എത്തിയ മറ്റൊരു ടീം. ഷാക്തറിനെ എതിരില്ലാത്ത ഏഴ് ഗോളിന് തകര്‍ത്താണ് ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :