ആഫ്രിക്കന്‍ നേഷന്‍സ്: സാംബിയ-ഐവറികോസ്റ്റ് ഫൈനല്‍

ബാറ്റ| WEBDUNIA| Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (16:26 IST)
ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ അപ്രതീക്ഷിത ഫൈനല്‍. നാല് വര്‍ഷം ജേതാക്കളായ ഘാനയെ അട്ടിമറിച്ച് ഫൈനലില്‍ എത്തിയതോടെയാണ് അപ്രതീക്ഷിത ഫൈനലിന് വേദിയൊരുങ്ങിയത്. കരുത്തന്മാരായ ഘാനയെ 80 മിനിറ്റില്‍ നേടിയ ഗോളിലാണ് സാംബിയ തറപറ്റിച്ചത്.

മാലിയെ തോല്‍‌പിച്ചാണ് ഐവറി കോസ്റ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിയത്. ഗോള്‍ നേടാനുള്ള നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ചതാണ് മാലി തോല്‍ക്കാനിടയാക്കിയത്. മാലിക്കെതിരെയുള്ള വിജയത്തോടെ ഐവറികോസ്റ്റ് 1972 ശേഷം കളിക്കുന്ന ആദ്യത്തെ ഫൈനലാകും ഇത്. ഞായറാഴ്‌ചയാണ് ഫൈനല്‍ മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :