കൊല്‍ക്കത്ത|
ശ്രീകലാ ബേബി|
Last Modified ചൊവ്വ, 31 ജനുവരി 2012 (11:26 IST)
ഇന്ത്യയില്‍ ക്രിക്കറ്റിന് പിന്നാലെ കാല്‍പ്പുകന്തുകളിയിലും പണമൊഴുകാന്‍ തുടങ്ങിയിരിക്കുന്നു. സെലിബ്രിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പും പശ്ചിമബംഗാള്‍ ഫുട്‌ബോള്‍ അസോസിയേഷനും (ഐ എഫ് എ) ചേര്‍ന്ന് നടത്തുന്ന പ്രീമിയര്‍ ലീഗ് സോക്കറിനായി വിദേശ താരങ്ങളുടെ ലേലം നടന്നു. ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില കിട്ടിയത് മുന്‍ അര്‍ജന്റീനാ താരം ഹെര്‍നന്‍ ക്രെസ്‌പോയ്ക്ക്. അടിസ്ഥാന വിലയായ 4.18 കോടി രൂപയ്ക്കാണ് ക്രെസ്‌പോയെ ബരാസത്ത് സ്വന്തമാക്കിയത്.
മുന്‍ ഫിഫ ലോക ഫുട്‌ബോളര്‍ ഫാബിയോ കന്നവാരോയാണ് ലേലവിലയില്‍ ക്രെസ്‌പോയ്ക്ക് പിന്നില്‍. ഇറ്റലിയെ ലോകകിരീടം ചൂടിച്ച കന്നവാരോയെ 4.13 കോടി രൂപയ്ക്കാണ് സിലിഗുരി ഫ്രാഞ്ചെയ്‌സി സ്വന്തമാക്കിയത്.
വിദേശ താരങ്ങളുടെയും പരിശീലകരുടെയും ലേലമാണ് കഴിഞ്ഞദിവസം നടന്നത് ഇന്ത്യന്‍ താരങ്ങളുടെ ലേലം മറ്റൊരു ദിവസം നടക്കും. കൊല്‍ക്കത്ത, ഹൗറ, സിലിഗുരി, ദുര്‍ഗാപ്പുര്‍, ബരാസത്ത് എന്നീ അഞ്ച് ഫ്രാഞ്ചെയ്‌സികളാണ് പ്രീമിയര്‍ ലീഗ് സോക്കറില്‍ മത്സരിക്കുന്നത്.