ആകാശപീഡനം: ചര്‍ച്ചില്‍ താരങ്ങള്‍ക്ക് ജാമ്യം

മുംബൈ| WEBDUNIA|
PRO
യാത്രാ മദ്ധ്യേ എയര്‍ ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഫുട്ബോ‍ള്‍ ക്ലബ്ബിന്‍റെ രണ്ട് കളിക്കാരെയും ടീം മാനേജരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഐ ലീഗ് മത്സരത്തില്‍ പങ്കെടുക്കാനായി ഗോവയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ രണ്ട് ചര്‍ച്ചില്‍ താരങ്ങളും ടീം മാനേജരുമാണ് സ്പൈസ് ജെറ്റിന്‍റെ എസ് ജി 804 വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് സ്പൈസ്ജെറ്റ് എയര്‍ലൈന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ ചര്‍ച്ചില്‍ താരങ്ങളെയും മുംബൈയില്‍ ഇറക്കിയാണ് വിമാനം യാത്ര തുടര്‍ന്നത്.

ചര്‍ച്ചില്‍ നായകനും നൈജീരിയന്‍ താരവുമായ ഒഡാഫേ ഒന്യേക ഒകോളിയും വിവാദമയ സംഭവത്തില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ പെടുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ചര്‍ച്ചില്‍ പ്രസിഡന്‍റ് ജോക്വിം അലേമാനോ പറയുന്നത്. ഒഡാഫേ അബദ്ധത്തില്‍ എയര്‍ഹോസ്റ്റസിന്‍റെ കൈയ്യില്‍ സപര്‍ശിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അതിന് അദ്ദേഹം എയര്‍ ഹോസ്റ്റസിനോട് മാപ്പു പറഞ്ഞുവെന്നും അലേമാനോ പറഞ്ഞു.

മുഴുവന്‍ താരങ്ങളെയും ഇറക്കിവിടാന്‍ തക്ക കുറ്റമൊന്നും കളിക്കാര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡാഫേ സ്ത്രീകളോട് വളരെ ബഹുമാനത്തോടെ പെരുമാറുന്ന വ്യക്തിയാണെന്നും അദ്ദേഹത്തില്‍ നിന്ന് ഇത്തരത്തിലൊരു പ്രവര്‍ത്തിയുണ്ടാവില്ലെന്നും അലേമാനോ പറഞ്ഞു. എയര്‍ ഹോസ്റ്റസ് നുണപറയുകയാണെന്ന് ജാമ്യത്തിലിറങ്ങിയ ചര്‍ച്ചില്‍ താരങ്ങളും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :