അര്‍ജുന അവാര്‍ഡില്ല; രേണുബാല മെഡല്‍ തിരിച്ചുനല്‍കും

ന്യൂഡല്‍ഹി| WEBDUNIA|
അര്‍ജുന അവാര്‍ഡ്‌ നല്‍കാത്തതില്‍ വനിതാ വെയ്‌റ്റ്‌ ലിഫ്‌റ്റര്‍ ചാനുവിന് പ്രതിഷേധം. പ്രതിഷേധസൂചകമായി കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ലഭിച്ച സ്വര്‍ണ മെഡല്‍ തിരിച്ചേല്‍പ്പിക്കാന്‍ രേണുബാല തീരുമാനിച്ചു. മെഡല്‍ കേന്ദ്ര കായിക മന്ത്രിയെ ഏല്‍പ്പിക്കാനാണ്‌ തീരുമാനം.

പതിനൊന്ന് വര്‍ഷമായി രാജ്യത്തെ പ്രതിനിധീകരിക്കുന്ന എന്നെ അവഗണിച്ചു. വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌ വിഭാഗത്തില്‍ അര്‍ജുന അവാര്‍ഡ്‌ ലഭിച്ച കെ രവി കുമാറിനെക്കാള്‍ ഞാന്‍ സീനിയറാണ്. രവി കുമാര്‍ അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ യോഗ്യന്‍ തന്നെ. പക്ഷേ അതിനേക്കാള്‍ അര്‍ജുന അവാര്‍ഡിന് യോഗ്യത എനിക്കുണ്ട്- രേണുബാല പറഞ്ഞു.

കോമണ്‍‌വെല്‍ത്തില്‍ രണ്ട് തവണ സ്വര്‍ണമെഡലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡലും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ സഹോദരന്‍ കേന്ദ്രകായികമന്ത്രിയെ കണ്ട് മെഡല്‍ തിരിച്ചുനല്‍കും. അടുത്ത തവണയെങ്കിലും എന്നെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കുമെന്ന് കായികമന്ത്രി ഉറപ്പ് നല്‍കിയില്ലെങ്കില്‍ ഞാന്‍ വെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌ രംഗത്ത് നിന്ന് പിന്‍‌മാറും- രേണുബാല പറഞ്ഞു.

അമ്പത്തിയെട്ട് കിലോഗ്രാം വിഭാഗത്തിലാണ് രേണുബാല കോമണ്‍‌വെല്‍ത്തില്‍ സ്വര്‍ണമെഡല്‍ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :