മണിപ്പൂരി താരത്തിലൂടെ കേരളത്തിന്‌ ആദ്യ മെഡല്‍

റാഞ്ചി| WEBDUNIA| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2011 (17:32 IST)
PRO
PRO
ദേശീയ ഗെയിംസില്‍ മണിപ്പൂരി താരത്തിലൂടെ കേരളത്തിന്‌ ആദ്യ മെഡല്‍. വനിതകളുടെ തായക്കോണ്ടയില്‍ കേരളത്തിന്‌ വേണ്ടി മത്സരിച്ച മണിപ്പൂരി സ്വദേശിനി ഒജോംഗ്‌ ലിമ തനു വെങ്കലമാണ് നേടിയത്. 62 കിലോ വിഭാഗത്തില്‍ വെങ്കലമെഡലാണ്‌ ഒജോംഗ്‌ നേടിയത്‌.

കേരളത്തിന്റെ പുരുഷ, വനിതാ നീന്തല്‍ താരങ്ങള്‍ 4-100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും നാലാം സ്‌ഥാനം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു.

ഡല്‍ഹിയുടെ രാജ്യാന്തര താരം റിച്ചാ മിശ്രയും മഹാരാഷ്‌ട്രയുടെ രാജ്യാന്തര താരം വീര്‍ ധവാല്‍ ഖാഡേയും നീന്തലില്‍ മീറ്റ്‌ റെക്കോഡോടെ ഇരട്ട സ്വര്‍ണം നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :