ഹാല്‍കിഡികി|
Last Modified ശനി, 7 നവംബര്‍ 2015 (11:57 IST)
ലോക യൂത്ത ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം. അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് വിവിധ പ്രായങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
അഞ്ച് സ്വര്‍ണം അടക്കം 11 മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഗ്രീസിലെ പോര്‍ട്ടോ കാരസിലാണ് മത്സരം നടന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള എം മഹാലക്‍ഷ്മി പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ കിരീടം നേടി. അണ്ടര്‍ 14 വിഭാഗത്തില്‍ ആര്‍ വൈശാലി കിരീടം സ്വന്തമാക്കി.
അണ്ടര്‍ 10 പെണ്‍കുട്ടികളില്‍ രക്ഷിതാ രവിയും ഓപ്പണ്‍ വിഭാഗത്തില്‍ ആര്‍ പ്രഗാനന്ദയും കിരീടം സ്വന്തമാക്കി. അണ്ടര്‍ 8ല്‍ ഭരത് സുബ്രഹ്മണ്യത്തിനാണ് കിരീടം.