ന്യൂഡല്‍ഹി|
Last Modified വ്യാഴം, 2 ജൂലൈ 2015 (10:16 IST)
ലോക ഹോക്കി ലീഗില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമിപ്രവേശം. മലേഷ്യയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അവസാനഘട്ടത്തില്‍ തകര്‍ത്തുകളിച്ച ജസ്ജീത്ത് സിംഗാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഗോളിയായ ശ്രീജേഷിന്റെ തകർപ്പൻ സേവുകളും ജയത്തിൽ നിർണായക പങ്ക് വഹിച്ചു.
തുടക്കത്തിൽ സത്ബീർസിംഗ് നേടിയ ഗോളിൽ ഇന്ത്യ ലീഡ് നേടിയെങ്കിലും റാസി റഹിം, ഷഹിറുൽ സബ എന്നിവർ നേടിയ ഗോളുകളിലൂടെ മലേഷ്യ തിരിച്ചടിക്കുകയായിരുന്നു8. എന്നാൽ അവസാന നിമിഷങ്ങളിൽ തകർപ്പൻ പ്രകടനവുമായി ജസ്ജീത്ത് ഇന്ത്യയെ സെമിയിൽ എത്തിക്കുകയായിരുന്നു.