ജക്കാര്‍ത്ത|
JOYS JOY|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (16:54 IST)
ലോക ബാഡ്മിന്റണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് ലീ സ്യൂരെയെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ ജയം.
ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധു സ്യൂരെയെ അട്ടിമറിച്ചത്. മത്സരം അമ്പതു മിനിറ്റ് നീണ്ടു നിന്നു.
സ്കോര്‍: 21-17, 14-21, 21-17. ക്വാര്‍ട്ടറില്‍ എട്ടാം സീഡ് ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുനാനെ സിന്ധു നേരിടും.
2013ല്‍ ചൈന മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലും സിന്ധു ലീ സ്യൂരെയെ പരാജയപ്പെടുത്തിയിരുന്നു.
ലോക ബാഡ്മിന്റണ് ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ രണ്ട് തവണയും റണ്ണറപ്പാണ് ലീ.