റെക്കോര്‍ഡ് ഇടിച്ചിട്ടു, അതും നിമിഷങ്ങള്‍ക്കകം; ലോക വനിതാ ബോക്‍സിംഗില്‍ ചരിത്ര നേട്ടവുമായി മേരി കോം

റെക്കോര്‍ഡ് ഇടിച്ചിട്ടു, അതും നിമിഷങ്ങള്‍ക്കകം; ലോക വനിതാ ബോക്‍സിംഗില്‍ ചരിത്ര നേട്ടവുമായി മേരി കോം

  mary kom , world boxing championship , mary , ഹന്ന ഒഖട്ടോ , ലോക ബോക്‍സിംഗ് , മേരി കോം , ഇന്ത്യ
ന്യൂഡൽഹി| jibin| Last Modified ശനി, 24 നവം‌ബര്‍ 2018 (16:59 IST)
ലോക ബോക്‍സിംഗ് ചാമ്പ്യന്‍‌ഷിപ്പില്‍ യുക്രൈന്റെ ഹന്ന ഒഖട്ടോയെ ഇടിച്ചിട്ട ഇന്ത്യയുടെ മേരി കോമിന് ചരിത്ര നേട്ടം. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് ഇന്ത്യന്‍ താരം സ്വര്‍ണം സ്വന്തമാക്കിയത്.

കലാശപ്പോരാട്ടത്തിനിറങ്ങിയ ഇറങ്ങിയ മേരികോം 5-0 ത്തിനായിരുന്നു യുക്രൈന്‍ താരത്തെ പരാജയപ്പെടുത്തിയത്.
വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്.

ലോക ചാമ്പ്യൻഷിപ്പിൽ ഇത് ആറാമത്തെ കിരീടമാണ് മേരി കോം സ്വന്തമാക്കുന്നത്. 2002,2005, 2006, 2008, 2010 എന്നീ വർഷങ്ങളിലും മേരികോം വിശ്വകിരീടം ചൂടിയിരുന്നു.

ഇതോടെ ലോക ബോക്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറു തവണ സ്വര്‍ണം നേടുന്ന ആദ്യ വനിതയെന്ന നേട്ടമാണ് 35 കാരിയായ മേരി കോം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :