സിന്ധു മുന്നോട്ട് തന്നെ; മെഡല്‍ പ്രതീക്ഷ കാത്ത് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍

രേണുക വേണു| Last Modified വ്യാഴം, 29 ജൂലൈ 2021 (08:23 IST)

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. ഡെന്‍മാര്‍ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ സെറ്റ് 21-15 ന് നേടിയ സിന്ധു രണ്ടാം സെറ്റില്‍ 21-13 ന് സ്വന്തമാക്കി. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സിന്ധുവിന് ക്വാര്‍ട്ടറില്‍ ശക്തയായ എതിരാളിയെ തോല്‍പ്പിക്കേണ്ടിവരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :