ടോക്കിയോ ഒളിംപിക്‌സ്: പി.വി.സിന്ധു പ്രിക്വാര്‍ട്ടറില്‍

രേണുക വേണു| Last Modified ബുധന്‍, 28 ജൂലൈ 2021 (08:37 IST)

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. ബാഡ്മിന്റണ്‍ സിംഗിള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധുവിന് രണ്ടാം ജയം. ഹോങ് കോങ് താരം നഗാന്‍ യി ച്യുങ്ങിനെ എതിരില്ലാത്ത രണ്ട് സെറ്റിന് പരാജയപ്പെടുത്തിയാണ് സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍ പ്രിക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ആദ്യ സെറ്റ് 21-9 എന്ന നിലയില്‍ മികച്ച ലീഡുമായി സിന്ധു സ്വന്തമാക്കി. എന്നാല്‍, രണ്ടാം സെറ്റില്‍ ശക്തമായ മത്സരം നേരിടേണ്ടിവന്നു. 21-16 എന്ന നിലയിലാണ് രണ്ടാം സെറ്റ് അവസാനിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായാണ് സിന്ധു പ്രിക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് സിന്ധു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :