അതുകൂടി കണ്ടാല്‍ ഞാന്‍ ചത്തുപോകും; വനിതകളുടെ വെങ്കല മെഡല്‍ മത്സരം തത്സമയം കാണാത്തതിന്റെ കാരണം വെളിപ്പെടുത്തി പി.ആര്‍.ശ്രീജേഷ്

രേണുക വേണു| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (10:53 IST)

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയത് കേരളത്തിന് ഇരട്ടി മധുരമാണ് നല്‍കിയത്. മലയാളി താരം പി.ആര്‍.ശ്രീജേഷ് ആയിരുന്നു ഇന്ത്യയുടെ ഗോള്‍വല കാത്തത്. ഒടുവില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒളിംപിക്‌സ് മെഡലുമായി മലയാളി കേരളത്തിലേക്ക് തിരിച്ചെത്തി.

ഒളിംപിക്‌സ് പോരാട്ട ദിവസങ്ങളില്‍ താന്‍ കടന്നുപോയ മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ച് രാജേഷ് തുറന്നുപറയുകയാണ്. ഇന്ത്യന്‍ വനിത ടീമിന്റെ വെങ്കല മെഡല്‍ മത്സരം താന്‍ കണ്ടില്ലെന്ന് ശ്രീജേഷ് പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജേഷ് ഇക്കാര്യം പറഞ്ഞത്.

'അവരുടെ സെമിഫൈനല്‍ മത്സരം കാണുമ്പോള്‍ ഞങ്ങള്‍ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. ടീം മീറ്റങ്ങായിരുന്നു ആ സമയത്ത്. കളിനടക്കുമ്പോള്‍ ഞങ്ങള്‍ മീറ്റിങ് നിര്‍ത്തി പ്രൊജക്ടറില്‍ ലൈവ് കണ്ടു. പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല...വനിത ടീമിന്റെ മത്സരം കണ്ടപ്പോള്‍ എനിക്കുണ്ടായ സമ്മര്‍ദം മുന്‍പ് ഒരിക്കലും ഉണ്ടാകാത്തവിധമായിരുന്നു. ലോകകപ്പിലോ ഒളിംപിക്‌സിലോ കളിക്കുമ്പോള്‍ പോലും അത്രയ്ക്ക് സമ്മര്‍ദം ഞാന്‍ അനുഭവിച്ചിട്ടില്ല. എന്റെ ഹൃദയം ടീ-ഷര്‍ട്ടിന് പുറത്ത് വന്ന് മിടിക്കുന്നതു പോലെയാണ് അന്ന് തോന്നിയത്. വനിത ടീമിന്റെ വെങ്കല മെഡല്‍ മത്സരം കാണില്ലെന്ന് ഉറപ്പിച്ചത് അങ്ങനെയാണ്. അത് കൂടി കണ്ടാല്‍ ഞാന്‍ മരിച്ചുപോകും. അത്രയും സമ്മര്‍ദമായിരുന്നു,' ശ്രീജേഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :