ബീജിംഗ്|
jibin|
Last Updated:
ചൊവ്വ, 25 ഓഗസ്റ്റ് 2015 (17:51 IST)
ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയെന്ന നേട്ടം ജമൈക്കന്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ നിലനിര്‍ത്തി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10.76 സെക്കന്‍ഡിലായിരുന്നു ആന്‍ഫ്രേസറുടെ ഫിനിഷ്. നേരത്തേ, 2009, 2013 ലോക ചാമ്പ്യന്‍ഷിപ്പിലും ജമൈക്കന്‍ താരം വേഗറാണിയായിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്ററില്‍ ജമൈക്കന്‍ താരത്തിന്റെ മൂന്നാം സ്വര്‍ണമാണിത്. നെതര്‍ലന്‍ഡ്‌സിന്റെ ഡാഫ്‌നി ഷിപ്രേഴ്‌സാണു രണ്ടാം സ്ഥാനത്ത്. 10.81 സെക്കന്‍ഡിലാണു ഡാഫ്‌നി ഓടിയെത്തിയത്. യുഎസ് താരം ടൊറി ബോവേയാണ് മൂന്നാം സ്ഥാനത്ത്. 10.86 സെക്കന്‍ഡിലാണു ടൊറി ഓടിയെത്തിയത്.
ആവേശം ശക്തമായ പോരാട്ടത്തില്‍ ഷെല്ലി കരുത്തോടെ മുന്നേറിയെങ്കിലും ആറാം ട്രാക്കില്‍നിന്ന് കുതിച്ചുകയറി ഡച്ച് താരം ഡാഫ്‌നി ഷിപ്രേഴ്‌സ് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ഉസൈന്‍ ബോള്‍ട്ടിന്റെ നാട്ടുകാരി അവസാന മുപ്പത് മീറ്ററില്‍ കരുതിവെച്ചിരുന്ന കരുത്ത് പുറത്തെടുക്കുകയായിരുന്നു. പുരുഷ വിഭാഗം 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ലോക ചാമ്പ്യന്‍പട്ടം മൂന്നാം വട്ടവും സ്വന്തമാക്കിയതിനു പിന്നാലെയാണ് ഷെല്ലിയും ലോകത്തിന്റെ വേഗക്കാരിയായത്.