വേഗവിസ്‌മയത്തിന്റെ “ബോള്‍ട്ട് ”ഇളകുമോ; ലോകം കാത്തിരിക്കുന്നു

ഉസൈന്‍ ബോള്‍ട്ട് , ലണ്ടന്‍ ഡയമണ്ട് ലീഗ് , ലണ്ടന്‍ ഒളിമ്പിക്‍സ്
ലണ്ടന്‍| jibin| Last Modified വെള്ളി, 24 ജൂലൈ 2015 (12:05 IST)
ട്രാക്കിലെ വേഗവിസ്‌മയം ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലേക്ക് മടങ്ങിയത്തെുന്നു. ലണ്ടന്‍ ഡയമണ്ട് ലീഗില്‍ 100 മീറ്ററില്‍ ബോള്‍ട്ട് മത്സരിക്കാനിറങ്ങും. ഇടവേളയ്‌ക്ക് ശേഷം തിരികെയെത്തുന്ന ജമൈക്കന്‍ താരത്തിന് വന്‍ വെല്ലുവിളികളാണ് നേരിടേണ്ടി വരുക. നാലാഴ്ചക്കപ്പുറം ബെയ്ജിങ്ങില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനു മുമ്പായി കരുത്തു തെളിയിക്കാനുള്ള ഏക അവസരമാണ് ലണ്ടനിലേത്.

മോശം ഫോമും പരുക്കും പിടികൂടിയ ബോള്‍ട്ടിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ആറോളം താരങ്ങളാണ് ബോള്‍ട്ട്ലിന് വെല്ലുവിളി ഉയര്‍ത്താന്‍ ട്രാക്കിലെത്തുന്നത്. വേഗവിസ്‌മയത്തെ ഇന്ന് പരാജയപ്പെടുത്താന്‍ പറ്റിയില്ലെങ്കില്‍ പിന്നെ സാധിക്കില്ലെന്നാണ് എതിരാളികള്‍ വിശ്വസിക്കുന്നത്.

ഫിറ്റ്നസ്, ഫോം എന്നിവയില്‍ മികവ് പൂര്‍ണമായും പുറത്തെടുക്കാനായിട്ടാണ് ബോള്‍ട്ട് ഇറങ്ങുന്നത്. കഴിഞ്ഞ മത്സേരങ്ങളില്‍ പുറത്തെടുത്ത മോശം പ്രകടനത്തിന് ഉത്തരം നല്‍കുക എന്നതാണ് ബോള്‍ട്ടിന്റെ ലക്ഷ്യം. വിശ്രമത്തിലായിരുന്ന ബോള്‍ട്ട്
പിന്നിലാകുമെന്നാണ് റിപ്പോര്‍ട്ട്.
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ബോള്‍ട്ട് സുവര്‍ണ നേട്ടത്തിലേക്ക് ഓടിക്കയറിയ ട്രാക്കിലാണു ഇന്നത്തെ മല്‍സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :